ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. മാൾഡ ടൗൺ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഹൗറയ്ക്കും ഗോഹട്ടിക്കും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനു പച്ചക്കൊടി വീശും.
ഉച്ചയ്ക്ക് 1.45-ന് മാൾഡയിൽ തന്നെ നടക്കുന്ന പൊതുചടങ്ങിൽ 3,250 കോടി രൂപയിലധികം മൂല്യമുള്ള റെയിൽ-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.
16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. 11 ത്രീ-ടയർ എസി കോച്ചുകൾ, നാല് ടു-ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് എസി കോച്ചുള്ള ട്രെയിനിൽ ആകെ 823 യാത്രക്കാര്‍ക്കു സഞ്ചരിക്കാനാകും.